ബംഗളൂരു: ചാമരാജനഗർ ഹാനൂർ താലൂക്കിലെ മീന്യത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കൊപ്പ ഗ്രാമവാസിയായ മുനിയപ്പയാണ് (40) മരിച്ചത്.
മുനിയപ്പയും ഒപ്പമുണ്ടായിരുന്ന കുല്ലൂച്ചയും കൊപ്പയിൽ നിന്ന് ജോലി സ്ഥലമായ ഒടിയാർപാളയയിലേക്ക് പോകുകയായിരുന്നു. കാട്ടിലൂടെ കടന്നുപോകവെ, കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുനിയപ്പ തൽക്ഷണം മരിച്ചു, കുല്ലൂച്ച ബോധരഹിതനായി വീണു. പട്രോളിങ്ങിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാർ സംഭവ സ്ഥലത്തെത്തി മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കുല്ലൂച്ചയെ ചാമരാജനഗർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സുഖം പ്രാപിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.