ബാങ്ക് വിളിക്കുന്നതിനിടെ ഹൃദയാഘാതം; ഇമാം മരിച്ചു

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഹൊന്നവർ താലൂക്കിൽ കാസർകോട് ഗ്രാമത്തിലെ മസ്ജിദിൽ ചൊവ്വാഴ്ച അസർ ബാങ്ക് വിളിക്കവേ ഇസ്‌ലാമിക പണ്ഡിതൻ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മംഗളൂരുവിനടുത്ത ബി.സി റോഡ് സ്വദേശി മൗലാന അബ്ദുൽ ലത്തീഫ് മദനി (51) ആണ് മരിച്ചത്.

മുഹിയിദ്ദീൻ ജുമാമസ്ജിദിൽ ഇമാമും മദ്റസ അധ്യാപകനുമായി ജോലി ചെയ്യുകയായിരുന്നു.ബാങ്ക് വിളി ഉൾപ്പെടെ പതിവായി നിർവഹിച്ചിരുന്ന ജീവനക്കാരൻ അവധിയിലായിരുന്നതിനാൽ ഇമാം ബാങ്ക് വിളിച്ചു.ഇത് മധ്യ ഭാഗത്ത്

എത്തിയതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മദനി മൈക്ക് പോയിന്റിന് ചുവടെ ഇരുന്നു. ഈ രംഗം കണ്ട്പള്ളിയിൽ ഉണ്ടായിരുന്ന കുറച്ചുപേർ അരികിലെത്തി ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

സി.സി.ടി.വിയിൽ പതിഞ്ഞ ഇമാമിന്റെ അന്ത്യ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ തടിച്ചുകൂടി. ഇശാ നമസ്കാരത്തിന് ശേഷം മുഹിയിദ്ദീൻ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു.

മദനിയുടെ ശിഷ്യരും പണ്ഡിതരും പ്രദേശവാസികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.പിന്നീട് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി ഖബറടക്കി.ഭാര്യയും മകനും മൂന്ന് പെൺമക്കളുമുണ്ട്.

Tags:    
News Summary - Imam Collapses and Dies of Heart Attack While Giving Azan Call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.