ബംഗളൂരു: സംഗീതലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന സംഗീതാചാര്യൻ ഇളയരാജ അടുത്ത മാസം ബംഗളൂരുവിൽ പ്രത്യേക സംഗീത കച്ചേരി സംഘടിപ്പിക്കും. ‘ഇളയരാജ 50: എ ലെജൻഡറി മ്യൂസിക്കൽ ജേർണി’ എന്ന സംഗീത പരിപാടി ജനുവരി 10ന് മടവാരയിലെ നൈസ് ഗ്രൗണ്ട്സിൽ നടക്കും.
അക്ഷയ പാത്ര ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പരിപാടി നടക്കുക. ഫൗണ്ടേഷന്റെ ‘മ്യൂസിക് ഫോർ മീൽസ്’ എന്ന പദ്ധതിക്ക് പിന്തുണയുമായാണ് കച്ചേരി. സംഗീതം അടിസ്ഥാനമാക്കിയുള്ള പരിപാടികളിലൂടെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ബോധവത്കരണവും പിന്തുണ സമാഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ 23,978 സ്കൂളുകളിലായി ഓരോ ദിവസവും ഏകദേശം 23.3 ലക്ഷം കുട്ടികൾക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നുണ്ടെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.