Posted On
date_range Updated On
date_range ഗോതമ്പ് കയറ്റിയ ലോറി മറിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടം
മംഗളൂരു: സൂറത്ത്കലിനടുത്ത് ദേശീയപാതയിൽ ഗോതമ്പ് കയറ്റിയ ലോറി മറിഞ്ഞ് നിരവധി ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. സൂരജ് ഹോട്ടലിന് സമീപം ലോറിക്ക് മുന്നിലുള്ള കാർ പെട്ടെന്ന് വേഗം കുറച്ച് ഡ്രൈവർ തിരിഞ്ഞുനോക്കിയപ്പോഴാണ് അപകടം സംഭവിച്ചത്.
കാറുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള ശ്രമത്തിൽ ഡ്രൈവർ ലോറി ഒരു വശത്തേക്ക് വെട്ടിച്ചു. പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ വാഹനം മറിയുകയായിരുന്നു. ഗോതമ്പ് ചാക്കുകൾ പൊട്ടി റോഡിൽ ചിതറി. പിന്നീട് എക്സ്കവേറ്റർ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.