Posted On
date_range Updated On
date_range എച്ച്.എം.എസ് മെറാക്കി സ്പോർട്സ് ടൂർണമെന്റ് ഇന്ന്
ബംഗളൂരു: ഹിറാ മോറൽ സ്‌കൂളിലെ വിദ്യാര്‍ഥികൾക്കും രക്ഷിതാക്കൾകുമായി നടത്തുന്ന മൂന്നാമത് മിറാക്കി ടൂർണമെന്റ് ഇന്ന് സർജപൂർ ശ്ലോക് സ്പോർട്സ് വില്ലേജിൽ നടക്കും. ഉച്ചക്ക് ഒന്നു മുതല്‍ ഫുട്‌ബോൾ ബാഡ്മിന്റൻ ഇനങ്ങളിലായി മുന്നൂറോളം വിദ്യാർഥികൾ മാറ്റുരക്കും.
24 ഫുട്ബാൾ ടീമുകളും 60 ബാഡ്മിന്റൻ ടീമുകളും ഈ വർഷം പങ്കെടുക്കുന്നുണ്ടെന്നു ഹിറാ മോറൽ സ്‌കൂൾ സെക്രട്ടറി സാജിദ് അറിയിച്ചു. ഹിറാ മോറൽ സ്‌കൂൾ ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു 25 വർഷം തികയുന്ന അവസരത്തിൽ 25ാം വാർഷിക കായിക മാമങ്കമാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.
ജമാ അത്ത് ഇസ്ലാമി ഹിന്ദ് കേരള ബാംഗ്ലൂര്‍ സിറ്റി പ്രസിഡന്‍റ് ഷമീര്‍ മുഹമ്മദ്, എ.ഐ.കെ.എം.സി.സി പ്രസിഡന്‍റ് ടി.ഉസ്മാന്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.