ഹിറ മോറൽ സ്കൂൾ സ്ഥാപകരിൽ ഒരാളും എ.ഐ.കെ.എം.സി.സി പ്രസിഡന്റുമായ ടി. ഉസ്മാൻ മേള ഉദ്ഘാടനം ചെയ്യുന്നു.

ഹിറ മോറൽ സ്കൂൾ കായിക മേള സംഘടിപ്പിച്ചു

ബംഗളൂരു: ഹിറ മോറൽ സ്കൂൾ സംഘടിപ്പിച്ച മൂന്നാമത് കായിക മേള ‘മിറാക്കി - 2025’ സമാപിച്ചു. സർജാപുര ശ്ലോക് സ്​പോർട്സ് അക്കാദമിയിൽ നടന്ന മേളയിൽ വിവിധ കായിക ഇനങ്ങളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി മുന്നൂറിൽപരം പേർ പങ്കെടുത്തു. 24 ടീമുകൾ മാറ്റുരച്ച ഫുട്ബാൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ യുനിസൻ ലയൺനെസ് ഹെഗ്ഡെ നഗർ വിജയികളായി.

പുരുഷ വിഭാഗത്തിൽ എഡിഫീസ് എഫ്.സി. മാറത്തഹള്ളിയും ആൺകുട്ടികളുടെ അണ്ടർ 10 വിഭാഗത്തിൽ ബ്ലാസ്റ്റേഴ്‌സ് ബന്നാർഘട്ടയും, അണ്ടർ 13 വിഭാഗത്തിൽ യുനിസൻ ലയൺസ് ഹെഗ്‌ഡെ നഗറും, അണ്ടർ 17 വിഭാഗത്തിൽ ഗാസിലോണ എഫ്.സിയും ചാമ്പ്യന്മാരായി. 60 ടീമുകൾ മത്സരിച്ച ബാഡ്മിന്റൺ ഡബിൾസ് മത്സരങ്ങളിൽ പെൺകുട്ടികളുടെ അണ്ടർ 13 വിഭാഗത്തിൽ ഹാനിയ സിറാജുദ്ദീൻ, ബിസ്മ സമീർ, അണ്ടർ 17 വിഭാഗത്തിൽ ഇർഫാന മറിയം ഫൈഹ നവാസ്, സ്ത്രീകളുടെ വിഭാഗത്തിൽ അരീഷ ഹുസ്ന, സജ്‌ന ഷമീർ പുരുഷൻമാരുടെ വിഭാഗത്തിൽ സിജിൽ, ശാഹുൽ എന്നിവരും വിജയികളായി


ചെറിയ കുട്ടികൾക്കായുള്ള കായിക മത്സരങ്ങൾ ബാംഗ്ലൂർ മലർവാടി ടീൻ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്നു. ഹിറ മോറൽ സ്കൂൾ സ്ഥാപകരിൽ ഒരാളും എ.ഐ.കെ.എം.സി.സി പ്രസിഡന്റുമായ ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ബംഗളൂരു സിറ്റി പ്രസിഡന്റ് ശമീർ ആർക്കിടെക്റ്റ്, ജനറൽ സെക്രട്ടറി അമീൻ, എച്ച്.എം.എസ് പാട്രൻ ഷബീർ കൊടിയത്തൂർ, എംപവേർഡ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സി.പി. ഷാഹിർ, സെക്രട്ടറി അനീസ്, കെ.എം.എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ ശബീർ മുഹ്‌സിൻ എന്നിവർ പരിപാടിയുടെ ഭാഗമായി.

കൺവീനർ ഇർഷാദ്, ഹിറ മോറൽ സ്കൂൾ സെക്രട്ടറി സാജിദ് എന്നിവർ മേളക്ക് നേതൃത്വം നൽകി. സാജിദ് കല്ലേരി, ഫിറോസ് ഫെബിന അബു, അനീസ് കൊടിയത്തൂർ, അസ്‌ലം, ഫർസാൻ, നൗഫൽ, ഷൈമ സലാം, റംഷീദ് എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Hira moral school sports fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.