എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: സംസ്ഥാന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തവരെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ തന്‍റെ കൈവശമുണ്ടെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തെരഞ്ഞെടുപ്പിൽ 18 എം.എൽ.എമാരുള്ള ജനതാദൾ സെക്യുലർ സ്ഥാനാർഥിക്ക് 14 വോട്ടുകൾ മാത്രമാണ് നേടിയത്. ഫലം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നും അതിൽ അസ്വസ്ഥനല്ലയെന്നും മൈസൂരുവിൽ മാധ്യമങ്ങളോട് കുമാരസ്വാമി പറഞ്ഞു.
നാലുപേർ ക്രോസ് വോട്ട് ചെയ്തു. അവർ ആരാണെന്ന് അറിയാം. പാർട്ടി വിടുന്നതിനെക്കുറിച്ച് അവർ ഇതിന് മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. സ്വന്തം എം.എൽ.എമാരെ പരീക്ഷിക്കാനാണ് സ്ഥാനാർികളെ നിർത്തിയത്. 2028 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ യഥാർഥ പോരാട്ടം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിഷയം വേഗം ചർച്ച ചെയ്യേണ്ടതുണ്ട്. ജെ.ഡി.എസിനെ കെട്ടിപ്പടുത്തത് തൊഴിലാളികളാണ്. ദീർഘകാലം ഭരിച്ച പാർട്ടികൾ എല്ലാത്തരം സാഹചര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പണം, അധികാരം, പേശീബലം എന്നിവക്കെതിരെ പോരാടണം. പാർട്ടിയെ രക്ഷിക്കാൻ യഥാർഥ പ്രവർത്തകരുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.