Posted On
date_range Updated On
date_range കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമക്ക് ഹൈകോടതി നോട്ടീസ്
ബംഗളൂരു: ഗുൽബർഗ നോർത്ത് മണ്ഡലം കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമക്ക് എതിരെ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജിയിൽ നോട്ടീസ് അയക്കാൻ കർണാടക ഹൈകോടതി ഉത്തരവ്. നാലാഴ്ചക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് എം. പൂനച്ചയുടെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. എസ്.ബി.ഐ ബാങ്ക് നിക്ഷേപം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് ജനതാദൾ (യു) സ്ഥാനാർഥി ശരണബസപ്പ ഹരജി നൽകിയത്. ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകിയ ഖനീസിന്റെ വിജയം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.