Posted On
date_range Updated On
date_range ഹർഷയുടെ കുടുംബത്തിന് വധഭീഷണി; തെളിവില്ലെന്ന് എസ്.പി
ബംഗളൂരു: കൊല്ലപ്പെട്ട ബജ്റങ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് വധഭീഷണി നേരിട്ടെന്ന ആരോപണത്തിൽ തെളിവില്ലെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു.
ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തിൽ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർഷയുടെ കുടുംബത്തിന് മാത്രമല്ല ശിവമൊഗ്ഗയിലെ മൊത്തം ജനങ്ങൾക്കും സംരക്ഷണം നൽകാൻ പൊലീസ് വകുപ്പ് തയാറാണ്.
ഒരു വിധ ബാഹ്യസമ്മർദവുമില്ലാതെയാണ് ദൊഡ്ഡപേട്ട് പൊലീസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.