കേരള യൂത്ത് കോൺഫറൻസ് പ്രമേയ സമ്മേളനം റഷീദ്
കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള യൂത്ത് കോൺഫറൻസ് പ്രമേയ സമ്മേളനം നടത്തി. ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തെ അധികരിച്ച് 2024 അടുത്ത മാസം 10, 11 തീയതികളിൽ മലപ്പുറത്ത് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസ് പ്രമേയ സമ്മേളനം സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു.
മദ്യം, മയക്കുമരുന്ന്, ലൈംഗിക ആഭാസങ്ങൾ, സാമ്പത്തിക ചൂഷണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവക്കെതിരെ ബംഗളൂരുവിൽ മലയാളി കൂട്ടായ്മ രൂപവത്കരിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ആശയപരമായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും പൊതു വിഷയങ്ങളിൽ യോജിച്ച മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഹാരിസ് പട്ട്ല അധ്യക്ഷത വഹിച്ച സംഗമത്തിൽ സി.പി. സലീം, നിസാർ സ്വലാഹി, സി.പി. ഷഹീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.