ബംഗളൂരു: ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതിയിൽ വെള്ളിയാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ അറിയിച്ചതാണിത്. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ നൽകാം.
ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് സേവസിന്ധു പോർട്ടലിൽ സൗജന്യമായി അപേക്ഷിക്കാം. ബംഗളൂരുവൺ, കർണാടകവൺ, ഗ്രാമവൺ സെന്ററിലൂടെയും അപേക്ഷിക്കാം. സംശയങ്ങൾക്ക് 1902 നമ്പറിൽ വിളിക്കാം. ഈ വർഷം മുഴുവൻ അപേക്ഷിക്കാമെന്നും ഇതിന് സമയപരിധിയില്ലെന്നും മന്ത്രി പറഞ്ഞു.
സമ്പന്നവീടുകളിലെ ഗൃഹനാഥകൾക്ക് ‘ഗൃഹലക്ഷ്മി’ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യം അനുവദിക്കില്ല. ആദായനികുതിയും ജി.എസ്.ടിയും ഫയൽ ചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് ഇതിന് അർഹതയില്ല. ആനുകൂല്യത്തിനായി തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.