മംഗളൂരു: സൗഹൃദ സംഗമങ്ങൾ സർക്കാർ തലത്തിൽ സംഘടിപ്പിക്കാൻ സംവിധാനം ഉണ്ടാവണമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അഭിപ്രായപ്പെട്ടു. മംഗളൂരു ബിഷപ് ഹൗസിൽ ബിഷപ് ഡോ. പീറ്റർ പോൾ സൽദാൻഹ ഒരുക്കിയ ക്രിസ്മസ് സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വരെ സംഗമങ്ങൾ കാലുഷ്യം നിറഞ്ഞ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു. ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഹിളൻ, സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ, ഹരീഷ് കുമാർ എം.എൽ.സി, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, മുൻ എം.എൽ.എ ജെ.ആർ. ലോബോ, മുൻ എം.എൽ.സി ഐവൻ ഡിസൂസ, മിഥുൻ റായ്, കേശവ നാരായണ റെഡ്ഡി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.