പ്രതാകാത്മക ചിത്രം

ഗൂഡല്ലൂരിലും വനിതകൾക്ക് സൗജന്യ യാത്ര

ഗൂഡല്ലൂർ: ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ വനിതകൾക്ക് തിങ്കളാഴ്ച മുതൽ സൗജന്യ യാത്ര അനുവദിച്ചു. ഗൂഡല്ലൂരിൽ നിന്നും 35 കിലോമീറ്റർ ദൂരപരിധിയിലാണിത്. സമതല പ്രദേശത്തെ നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന സൗജന്യ യാത്ര നീലഗിരി അടക്കമുള്ള മലയോര മേഖലകളിലെ ഗ്രാമീണ സർവീസുകൾക്കും അനുവദിക്കുകയായിരുന്നു. സാധാരണക്കാരായ തോട്ടം തൊഴിലാളികൾക്കും കൂലി തൊഴിലാളികൾക്കും ഗ്രാമീണ വീട്ടമ്മമാർക്കും സൗജന്യ യാത്ര അനുഗ്രഹമായി.

Tags:    
News Summary - Free travel for women in Gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.