ബംഗളൂരു: കര്‍ണാടകയിലെ മുഴുവന്‍ പബ്ലിക് സ്കൂളുകളിലെ(കെ.പി.എസ്) കുട്ടികള്‍ക്കും സൗജന്യ യാത്ര പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകളിലെ ഹാജര്‍ നില, പ്രവര്‍ത്തന ക്ഷമത, വിദ്യാഭ്യാസ ഗുണ നിലവാരം എന്നിവ മെച്ചപ്പെടുത്തുകയും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സമൂഹമാധ്യമമായ എക്സിലൂടെയാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കെ.പി.എസ് സ്കൂളിലെ കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ഉപ മുഖ്യമന്ത്രിയുടെ കുറിപ്പ്.
എന്നാല്‍ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുമായും ചർച്ച നടത്തി അവലോകനം ചെയ്തശേഷം മാത്രമേ തീരുമാനം പ്രാബല്യത്തില്‍ വരുത്തുകയുള്ളൂ എന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. എല്‍.കെ.ജി മുതല്‍ രണ്ടാം വര്‍ഷ പി.യു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകള് ഒന്നും സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പിൽ നിന്ന് ഇതുവരെ വന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. പഠന മാധ്യമം ഇംഗ്ലീഷ് ആയി മാറിയതിനുശേഷം സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുകയാണ് സര്‍ക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.