മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബംഗളൂരു: മൈസൂർ സർവകലാശാല (യു.ഒ.എം) മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ചൊവ്വാഴ്ച ഉയർന്ന രക്തസമ്മർദത്തെത്തുടര്‍ന്നു കുഴഞ്ഞുവീണ ഹെഗ്‌ഡെയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. സുവോളജി പ്രഫസറായിരുന്ന ഹെഗ്‌ഡെ രണ്ട് തവണ യു.ഒ.എമ്മിന്‍റെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം സംസ്കാരം നടത്തുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Former Vice Chancellor of Mysore University S.N. Hegde passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.