മൊഹിയുദ്ദീൻ ബാവ

മുൻ എം.എൽ.എയുടെ വാട്സ്ആപ് ഹാക്ക് ചെയ്ത് തട്ടിപ്പിന് ശ്രമം

മംഗളൂരു: മുൻ കോൺഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടെ വാട്സ്ആപ് ഹാക്ക് ചെയ്തതായി പരാതി. അദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിലുള്ള നിരവധി പേരിൽ നിന്ന് തട്ടിപ്പുകാർ അദ്ദേഹത്തിന്റെ പ്രൊഫൈൽ ഉപയോഗിച്ച് പണം ആവശ്യപ്പെട്ടതായി പറയുന്നു.

മാധ്യമ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ബാവയെ അറിയാവുന്ന മറ്റുള്ളവർ എന്നിവർക്ക് അദ്ദേഹത്തിന്റെ നമ്പറിൽ നിന്ന് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചു. അസ്വാഭാവികത തോന്നിയവർ ബാവയെ നേരിട്ട് വിളിച്ചപ്പോഴാണ് നിജസ്ഥിതി മനസ്സിലായത്.

Tags:    
News Summary - Former MLAs WhatsApp hacked in fraud attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.