സദാശിവ വൈദ്യ
മംഗളൂരു: അമ്പാരു സഹകരണ കാർഷിക സൊസൈറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന സദാശിവ വൈദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 2023- ‘24ൽ സൊസൈറ്റിയിൽ നിന്ന് 3.95 കോടി രൂപ ദുരുപയോഗം ചെയ്ത കേസിലാണ് അറസ്റ്റ്. വൈദ്യ തന്റെ അധികാരം ദുരുപയോഗം ചെയ്ത് സൊസൈറ്റി ഫണ്ടുകൾ തട്ടിയെടുത്തുവെന്നാണ് കേസ്.
വ്യാജ നിക്ഷേപ അക്കൗണ്ടുകൾ സൃഷ്ടിക്കുക, പലിശ അക്കൗണ്ടുകളിൽ തെറ്റായ ചെലവുകൾ രേഖപ്പെടുത്തുക, സേവിങ്സ് അക്കൗണ്ടുകളിൽ അനധികൃത ഇടപാടുകൾ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് വൈദ്യക്കെതിരെ ചുമത്തിയത്.
സൊസൈറ്റിയുടെ നിക്ഷേപം, സേവിങ്സ്, വായ്പ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ അയാൾ ബന്ധുക്കളുടെ അക്കൗണ്ടുകളും ഉപയോഗിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തി. സൊസൈറ്റിയുടെ ഡെപ്പോസിറ്റ് വിഭാഗങ്ങളുടെ പതിവ് ഓഡിറ്റിനിടെയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
ഓഡിറ്റിനുശേഷം, നിലവിലെ സി.ഇ.ഒ പ്രവീൺ കുമാർ ഷെട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പും അനുബന്ധ ഇടപാടുകളും സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.