ദേശീയ പാതയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു

മംഗളൂരു: കൗപ് കൊട്ടീൽകട്ടെക്ക് സമീപം ദേശീയപാത 66 ൽ ഞായറാഴ്ച വൈകിട്ട് ഗുഡ്സ് ടെമ്പോ അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിൽ നിന്നുള്ള കമൽ(27) സമ്രേഷ്,(30) പപ്പു രവിദാസ് (28), അസം സ്വദേശി ഹരീഷ് (27), ത്രിപുര സ്വദേശി ഗപുനാഥ് (50) എന്നിവരാണ് മരിച്ചത്. കൗപ് മജൂരിൽ നിന്ന് മാൽപെയിലേക്ക് അലങ്കാര വസ്തുക്കളുമായി പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് ഹൈവേ ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് റോഡിലേക്ക് മറിയുകയുമായിരുന്നു.

Tags:    
News Summary - Five people died in a road accident on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.