ബം​ഗ​ളൂ​രു പെ​ർ​ഫ്യൂം ഗോ​ഡൗ​ണി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്നു

സു​ഗ​ന്ധ​ദ്ര​വ്യ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; ഉ​ട​മ​യു​ൾ​പ്പെ​ടെ മൂ​ന്നു​മ​ര​ണം

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന രാ​മ​സാ​ന്ദ്ര മൈ​സൂ​രു റോ​ഡി​ൽ സു​ഗ​ന്ധ ദ്ര​വ്യ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഉ​ട​മ​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു​പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​മ ചാ​ന്ദ്ര ലേ​ഔ​ട്ടി​ലെ വി. ​സ​ലീം (30), മെ​ഹ​ബൂ​ബ് പാ​ഷ (32), തി​രി​ച്ച​റി​യാ​ത്ത ഒ​രു സ്ത്രീ ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ല്ലാ ബ​ക്ഷ്(32), അ​ഫ്റോ​സ് (28), സാ​ജി​ത് പാ​ഷ(15), രെ​ഹാ​ൻ (10) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 62 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ രെ​ഹാ​ൻ ഗു​രു​ത​ര നി​ല​യി​ലാ​ണ്. 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല.വി​ട്ട​ൽ എ​ന്ന​യാ​ളു​ടെ പ​ഴ​യ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ആ​ഴ്ച​ക​ൾ തി​ക​യും മു​മ്പാ​ണ് അ​ഗ്നി​ബാ​ധ​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ലീം ഗോ​ഡൗ​ണാ​ക്കി മാ​റ്റി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ കു​പ്പി​ക​ളി​ൽ നി​ന്ന് വേ​ർ​തി​രി​ക്കു​ന്ന ജോ​ലി​യി​ലേ​ർ​പ്പെ​ട്ട​വ​ർ​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വ​ലി​യ കു​പ്പി​യി​ൽ നി​ന്നു​ള്ള രാ​സ​ലാ​യ​നി മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ നേ​രി​യ സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

പു​ക നി​റ​ഞ്ഞ​തി​നാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് വെ​ന്തു​മ​രി​ച്ച​ത്. ആ​ദ്യം ഓ​ടി​യ​വ​ർ​ക്ക് അ​ധി​കം പൊ​ള്ള​ലേ​ൽ​ക്കാ​തെ​യും, പി​ന്നാ​ലെ വ​ന്ന​വ​ർ​ക്ക് സാ​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ഗോ​ഡൗ​ൺ പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട ഉ​ട​മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഗോ​ഡൗ​ൺ ഉ​ട​മ മ​രി​ച്ച​തി​നാ​ൽ ബി​സി​ന​സ് പ​ങ്കാ​ളി​യു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ പ്രാ​യം ബാ​ല​വേ​ല​യു​ടെ സൂ​ച​ന ന​ൽ​കു​ന്ന​താ​യി കു​മ്പ​ള​ഗോ​ഡു പൊ​ലീ​സ് പ​റ​ഞ്ഞു. സ്ഫോ​ട​ന സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഗോ​ഡൗ​ണി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Fire in perfume godown; Three deaths including the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.