ഉ​ള്ളാ​ൾ പ​ഴം, പ​ച്ച​ക്ക​റി ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റി​ൽ തീ​യ​ണ​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന

ഉ​ള്ളാ​ൾ ക​ല്ല​പ്പു ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റി​ൽ അ​ഗ്നി​ബാ​ധ; കോ​ടി​ക​ളു​ടെ ന​ഷ്ടം

മം​ഗ​ളൂ​രു: ഉ​ള്ളാ​ൾ ക​ല്ല​പ്പു ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ കോ​ടി​ക​ളു​ടെ നാ​ശം വി​ത​ച്ചു. ര​ണ്ട​ര മ​ണി​യോ​ടെ പ​ട​ർ​ന്ന തീ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ 25 ക​ട​ക​ളാ​ണ് ക​ത്തി​യ​ത്. കെ. ​ന​വീ​ദി​ന്റെ എ​സ്.​എ​ൻ ഫ്രൂ​ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

എ​സ്. സു​ഹൈ​ലി​ന്റെ കെ.​എ​ഫ്.​കെ​യി​ൽ 40 ല​ക്ഷം രൂ​പ, എം. ​ല​ത്തീ​ഫി​ന്റെ കെ.​കെ ഫ്രൂ​ട്സി​ൽ 70 ല​ക്ഷം, ഇ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ന്ത്യ​നി​ൽ 60 ല​ക്ഷം, യു. ​സ​ലാ​മി​ന്റെ ബി.​എ​സ്.​ആ​റി​ൽ 20 ല​ക്ഷം, പി.​കെ. സു​ൽ​ഫി​ക​റി​ന്റെ പി.​കെ.​എ​സി​ൽ 20 ല​ക്ഷം, കെ.​ജി. ന​സീ​റി​ന്റെ കെ.​ജി.​എ​ന്നി​ൽ 20 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​ത്. കൂ​ടാ​തെ 20 ചെ​റി​യ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ളും തീ ​വി​ഴു​ങ്ങി. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ തീ​വ്ര​ശ്ര​മ​ത്തി​ൽ 60 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യി.

Tags:    
News Summary - Fire at Ullal Kallapu Global Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.