സുന്നി കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ കർണാടക മുൻ
വഖഫ് ചെയർമാൻ ശാഫി സഅദി സംസാരിക്കുന്നു
ബംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗം ഫസൽ കോയമ്മ കുറാ തങ്ങൾ എളിമയുടെ ആൾരൂപവും സാധാരണക്കാരുടെ തണലുമായിരുന്നുവെന്ന് മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനും കർണാടക മുൻ വഖഫ് ചെയർമാനുമായിരുന്ന എൻ.കെ.എം ശാഫി സഅദി അഭിപ്രായപ്പെട്ടു. സുന്നി കോഓഡിനേഷൻ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാർഥന ആത്മീയ സംഗമത്തിന് ഷൗക്കത്തലി തങ്ങൾ നേതൃത്വം നൽകി. സുന്നി കോഓഡിനേഷൻ ചെയർമാൻ അനസ് സിദ്ദീഖി ശിറിയ അധ്യക്ഷത വഹിച്ചു. ബഷീർ സഅദി പീനിയ, ജാഫർ നൂറാനി, ഹകീം ആർ.ടി നഗർ, ഇബ്രാഹിം സഖാഫി പയോട്ട, സത്താർ മൗലവി, മജീദ് ഹാജി അൽസൂർ, താജുദ്ദീൻ ഫാളിലി, ഹബീബ് നൂറാനി, ഷബീബ് തുടങ്ങിയവർ സംബന്ധിച്ചു. കോഓഡിനേഷൻ കൺവീനർ അബ്ദുൽ റഹിമാൻ ഹാജി അൾസൂർ സ്വാഗതവും അബ്ദുൽ ജലീൽ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.