Posted On
date_range Updated On
date_range കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ബംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിൽ അരെഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.കനഗുപ്പെ ഗ്രാമവാസി രാജ് ഷെട്ടിയാണ് (65) മരിച്ചത്. രാജ് ഷെട്ടി തന്റെ തോട്ടത്തിൽ ജോലിക്ക് പോകുന്നതിനിടെ സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ആന പെട്ടെന്ന് ആക്രമിച്ചു. തുമ്പിക്കൈ കൊണ്ട് ഉയർത്തി ചവിട്ടി കൊന്നതായി പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.