മംഗളൂരു: കുടക് അനേകാഡിന് സമീപം ദേശീയപാത 275-ൽ നിർത്തിയിട്ട ടാങ്കറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹോസ്‌കോട്ടെ ഹരീഷ്(40) നിര്യാതനായി. കുശാൽനഗർ വഴി തന്റെ കാറിൽ ജന്മനാടായ ഹോസ്‌കോട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കാർ പൂർണമായി തകർന്നു. കന്നട വിനോദ വ്യവസായത്തിലെ വൈവിധ്യമാർന്ന സഹനടനായിട്ടാണ് ഹരീഷ് അറിയപ്പെട്ടിരുന്നത്. പ്രഫഷനൽ കരിയറിനു പുറമേ നിരവധി കന്നട സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.
സിനിമക്കും ടെലിവിഷനും അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ച് ആരാധകരും സഹകലാകാരന്മാരും സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ കുശാൽനഗർ റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.