Posted On
date_range Updated On
date_range മൈസൂരു-കുശാൽ നഗർ നാലുവരിപ്പാത സ്ഥലമെടുപ്പ് പൂർത്തിയായി
ബംഗളൂരു : മൈസൂരു-കുശാൽനഗർ 92 കിലോമീറ്റർ നാലുവരി പാത പദ്ധതി അടുത്ത 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ദേശീയ പാത അതോറിറ്റി അധികൃതർ അറിയിച്ചു. 2500 കോടി രൂപയുടെ പദ്ധതി അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഇതിനകം ജോലികൾ ആരംഭിച്ചു.
ഇതുവരെ ഏകദേശം 11 ശതമാനം ഭൗതിക പുരോഗതി കൈവരിച്ചു. 6.25 കിലോമീറ്റർ പൂർത്തിയായി. ഈ പാതയിൽ അപകട സാധ്യതയുള്ള എട്ട് സ്ഥലങ്ങൾ കണ്ടെത്തി, അടിപ്പാതകളുടെ നിർമ്മാണം, റോഡ് വീതി കൂട്ടൽ എന്നിവ ഉൾപ്പെടെയുള്ള പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണ്. ആവശ്യമായ ഭൂമി ഏറ്റെടുത്ത് ദേശീയ പാത അതോറിറ്റിക്ക് കൈമാറിയതായി ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു, ചില സ്ഥലങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പൊലീസ് സംരക്ഷണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.