ബംഗളൂരു: ധാർവാഡിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പത്താനെ(34)നാലംഗ സംഘം ഹാഷ്മി നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊന്നു. കുടുംബാംഗങ്ങൾ ഉടൻ വിവരമറിയിച്ച് എത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടന്ന ഫൈറോസിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു.
അക്രമ വിവരം പരന്നതോടെ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ്-അർബൻ പൊലീസ് സ്റ്റേഷന് പുറത്ത് നിരവധി അനുയായികൾ തടിച്ചുകൂടി. ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ച് പ്രതിഷേധക്കാരെ ശാന്തരാക്കി. സി.സിടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രധാന പ്രതി ഒളിവിലാണെന്നും പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.