ഫ​രീ​​ക്കോ മ​മ്മു ഹാ​ജി

ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ഫ​രീ​ക്കോ മ​മ്മു ഹാ​ജി നി​ര്യാ​ത​നാ​യി

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റും ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും ഫ​രീ​ക്കോ ബി​സി​ന​സ് ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ കെ. ​മ​മ്മു ഹാ​ജി ( 83) നി​ര്യാ​ത​നാ​യി. കു​റ​ച്ചു​കാ​ല​മാ​യി ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ക​ണ്ണൂ​ർ പാ​നൂ​ർ കു​ന്നോ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മ​മ്മു ഹാ​ജി പ​ഠ​ന​കാ​ലം മു​ത​ലാ​ണ് ബം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധം തു​ട​ങ്ങു​ന്ന​ത്. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ കെ​ട്ടി​പ്പ​ടു​ത്ത ബി​സി​ന​സി​ലൂ​ടെ അ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സ​ഈ​ദു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​നി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. മാ​ഹി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​ന്റ​ൽ സ​യ​ൻ​സ് സ്ഥാ​പ​ക​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, ഖ​ത്ത​ർ അ​ൽ​അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ, റൈ​ൻ​ട്രീ റ​സി​ഡെ​ന്റ്സ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഡോ. ​സ​ലീം, സ​ഈ​ദ്, ശാ​ഹി​ന.

Tags:    
News Summary - Fariko Mammu Haji, a prominent businessman in Bangalore, has been arrested.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.