മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

മം​ഗ​ളൂ​രു: അ​ദാ​നി ഗ്രൂ​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. ചൊ​വ്വാ​ഴ്ച രാ​ത്രി 11.59നാ​ണ് ഇ-​മെ​യി​ലി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​തെ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ ബ​ജ്പെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ജ്പെ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി. ബ​ജ്പെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags:    
News Summary - Fake bomb threat at Mangalore Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.