Posted On
date_range Updated On
date_range അതിവേഗപാത: ശ്രീരംഗപട്ടണ ബൈപാസ് തുറന്നു
ബംഗളൂരു: പത്തുവരിയാക്കിയ ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നുനൽകി. ഏഴു കി.മീ. ദൈർഘ്യമുള്ള ബൈപാസിന്റെ നിർമാണം പൂർത്തിയായെന്ന് മൈസൂരു-കുടക് എം.പി പ്രതാപസിംഹ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ശ്രീരംഗപട്ടണ ടൗൺ ഒഴിവാക്കി വാഹനങ്ങൾക്ക് യാത്രചെയ്യാം. പാതയിലെ മറ്റു ബൈപാസുകളായ മാണ്ഡ്യ, രാമനഗര, ചന്നപട്ടണ ബൈപ്പാസുകൾ നേരത്തേ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.