പരിസ്ഥിതി ദിനത്തിൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര
വിമാനത്താവളത്തിൽ ഇ.വി ടാക്സികൾ അവതരിപ്പിച്ചപ്പോൾ
ബംഗളൂരു: ലോക പരിസ്ഥിതി ദിനത്തിൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈദ്യുതി കാറുകളുടെ ടാക്സികൾ അവതരിപ്പിച്ചു. കോംപാക്ട് എസ്.യു.വി ഗണത്തിൽ 175 വാഹനങ്ങളാണ് നിരത്തിലിറക്കിയത്. ഇവ എയർപോർട്ട് ടാക്സികളായി സർവിസ് നടത്തും.
അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവള ടാക്സികളായി ഇ.വി കാറുകൾ നിരത്തിലിറക്കുന്നതെന്ന് ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിയാൽ) എം.ഡി ഹരി മാരാർ പറഞ്ഞു.
യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലെ ടാക്സി സ്റ്ററാൻഡിൽനിന്ന് നേരിട്ടോ ബി.എൽ.ആർ പൾസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനായോ ഇ.വി ടാക്സി ബുക്ക് ചെയ്യാം. വനിതകൾക്ക് മാത്രമായി പിങ്ക് കാറുകളുമുണ്ട്. സ്വകാര്യ ഓപറേറ്റർമാർ നേരത്തെതന്നെ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ഇ.വി ടാക്സി സർവിസുകൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തിൽ വിമാനത്താവള പരിസരത്ത് 100 വൃക്ഷത്തൈകളും നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.