ഷാ​ഹി​ദ് തെക്കി​ൽ

ടി.എം. ഷാഹിദ് തെക്കിൽ കർണാടക മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ

ബംഗളൂരു: കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ കാബിനറ്റ് മന്ത്രി പദവിയോടെ നിയമിച്ച് കർണാടക സർക്കാർ ഉത്തരവ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കാസർകോട് തെക്കിൽ കുടുംബാംഗവുമാണ് ഷാഹിദ്.

1987ൽ സുള്ള്യ താലൂക്ക് എൻ.എസ് യു.ഐ ജനറൽ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു. ദക്ഷിണ കന്നട ജില്ല എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി, ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, സംസ്ഥാന ന്യൂനപക്ഷ വിഭാഗം ജനറൽ സെക്രട്ടറി, കെ.പി.സി.സി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ല സംഘടന തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു. നിലവിൽ ഹാസൻ ജില്ലയിലെ പാർട്ടി പുനഃസംഘടന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്.

സംസ്ഥാന യുവജന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. സുള്ള്യ മൈനോറിറ്റി കോഓപറേറ്റിവ് സൊസൈറ്റിയിൽ മൂന്ന് തവണ പ്രസിഡന്റായിരുന്നു. വഖഫ് കൗൺസിൽ അംഗം, ലേബർ വെൽഫെയർ ബോർഡ് അംഗം, ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ, കേന്ദ്ര കയർ ബോർഡ് അംഗം (രണ്ട് തവണ), രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തെക്കിൽ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റായ ഷാഹിദ് സുള്ള്യ ഗൂനടുക്കയിലെ തെക്കിൽ ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായും പ്രവർത്തിക്കുന്നു. സമ്പാജെ പേരടുക്ക മുഹിയുദ്ദീൻ ജുമാമസ്ജിദ്, വലിയുല്ലാഹി ദർഗ ശരീഫ് എന്നിവയുടെ പ്രസിഡന്റും അരന്തോട് അൻവാറുൽ ഹുദ യങ് മെൻസ് അസോസിയേഷന്റെ ഗൗരവ പ്രസിഡന്റുമാണ്.

Tags:    
News Summary - T.M. Shahid Thekil appointed as Chairman of Karnataka Minimum Wage Advisory Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.