ദേശീയ ചെയര്മാൻ പി.എ. ഐസക്, ബിനു ദിവാകരന്‍ (പ്രസി.),അഡ്വ. ബുഷ്റ വളപ്പില്‍ (ജന. സെക്ര.),ജോജു വര്‍ഗീസ് (ട്രഷ.).
ബംഗളൂരു: മയക്കുമരുന്നിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബംഗളൂരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക പ്രവര്‍ത്തകരും ലഹരി വിരുദ്ധ സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപവത്കരിച്ച ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (രജി)-‘അഫോയി’യുടെ ഉദ്ഘാടനം ഫെബ്രുവരി 21ന് ജാലഹള്ളി സെന്റ് ക്ലാരറ്റ് ഓട്ടോണമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോളജുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയ, കല-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സംഘടനയുടെ പ്രഥമ ദേശീയ ചെയര്‍മാനായി പി.എ. ഐസക്, ബിനു ദിവാകരന്‍ (പ്രസി.), അഡ്വ. പ്രമോദ് വരപ്രത്ത്, ടോമി.ജെ ആലുങ്കല്‍ (വൈസ് പ്രസി.), അഡ്വ. ബുഷ്റ വളപ്പില്‍ (ജന. സെക്ര.), ഡോ. നകുല്‍, ജോര്‍ജ് ജേക്കബ് (ജോ. സെക്ര.), ജോജു വര്‍ഗീസ്(ട്രഷ.), പ്രഫുല്‍ എസ്. കണ്ടത്ത് (ജോ. ട്രഷ.) ഫാദര്‍ ജോര്‍ജ് കണ്ണന്താനം (രക്ഷാധികാരി), സുമോജ് മാത്യു, വിനു തോമസ്, ഉമേഷ് രാമന്‍, അനില്‍ പാപ്പച്ചന്‍, മെറൂഫ് (ദേശീയ കോഓഡിനേറ്റര്‍) ജോണ്‍സ് വര്‍ഗീസ്, ഫിറോസ് ഖാന്‍, സാജിത.കെ.കെ, ജെയ്‌മോന്‍ മാത്യു, ടി.സി മുനീര്‍, കെ.ആര്‍ സതീഷ് കുമാര്‍ (എക്‌സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഒരു വർഷത്തോളമായി അഫോയിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ ബംഗളൂരുവില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ക്കൊപ്പം ലഹരിക്കടിപ്പെട്ട യുവാക്കളുടെ പുനരധിവാസം, ചികിത്സ ഏറ്റെടുക്കല്‍ എന്നിവയും നടത്തിയിട്ടുണ്ട്.
യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിക്കുക എന്ന വലിയ ദൗത്യം മുന്നിലുള്ളതുകൊണ്ടാണ് അഫോയിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്ന് ഭാരവാഹികളായ പി.എ. ഐസക്, ബിനു ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. ലഹരിവ്യാപനം തടയൽ, ബോധവത്കരണം, ലഹരിക്കടിപ്പെട്ടവര്‍ക്കുള്ള കൗണ്‍സലിങ്, അംഗങ്ങള്‍ക്കുള്ള വളന്റിയര്‍ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുകയുമാണ് അഫോയിയുടെ പ്രാഥമിക ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.