മംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള നോൺ-ഇന്റർലോക്കിംഗ് (എൻ.ഐ) ജോലികൾ സുഗമമാക്കുന്നതിന് ഭാഗിക റദ്ദാക്കലുകൾ, ഉത്ഭവ പോയന്റുകളിലെ മാറ്റങ്ങൾ, വഴിതിരിച്ചുവിടൽ, നിയന്ത്രണം എന്നിവയുൾപ്പെടെ നിരവധി ട്രെയിൻ സർവിസുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ജനുവരി മൂന്നിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബംഗളൂരു ഹംസഫർ ദ്വൈവാര എക്സ്പ്രസ് ബംഗളൂരു കന്റോൺമെന്റിൽ സർവിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും എസ്.എം.വി.ടി ബംഗളൂരുവിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി മൂന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16512 കണ്ണൂർ - കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് യശ്വന്ത്പൂർ ജംഗ്ഷനിൽ സർവിസ് അവസാനിപ്പിക്കും.
ജനുവരി മൂന്നിനും നാലിനും യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16378 എറണാകുളം ജങ്ഷൻ - കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ബൈയപ്പനഹള്ളിയിൽ സർവിസ് അവസാനിപ്പിക്കും. ബൈയപ്പനഹള്ളിക്കും കെ.എസ്.ആർ ബംഗളൂരുവിനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി നാലിന് വൈകുന്നേരം ഏഴിന് ബംഗളൂരു എസ്.എം.വി.ടിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16320 എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ ബൈ-വീക്ക്ലി എക്സ്പ്രസ് അതേ സമയം തന്നെ ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും. എസ്.എം.വി.ടി ബംഗളൂരുവിനും ബൈയപ്പനഹള്ളിക്കും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും.
ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരുവിന് പകരം രാത്രി 9.47 ന് യശ്വന്ത്പൂർ ജങ്ഷനിൽനിന്ന് പുറപ്പെടും. കെ.എസ്.ആർ ബംഗളൂരുവിനും യശ്വന്ത്പൂർ ജങ്ഷനും ഇടയിൽ സർവിസ് ഭാഗികമായി റദ്ദാക്കും. ജനുവരി നാലിനും അഞ്ചിനും യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16377 കെ.എസ്.ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരുവിന് പകരം രാവിലെ 6.20 ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും.
കെ.എസ്.ആർ ബംഗളൂരുവിനും ബംഗളൂരു കന്റോൺമെന്റിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16565 യശ്വന്ത്പൂർ ജങ്ഷൻ - മംഗളൂരു സെൻട്രൽ വീക്ക്ലി എക്സ്പ്രസ്, ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷൻ, കൃഷ്ണരാജപുരം വഴി സർവിസ് നടത്തും, ബനസ്വാഡിയിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ് ഒഴിവാക്കും. ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ജങ്ഷൻ - എസ്.എം.വി.ടി ബംഗളൂരു ട്രൈ-വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഴിയിൽ ഒരു മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.