ബംഗളൂരു: ദേശീയ അവാർഡ് ജേതാവും നടിയും പ്രതിഭാധനയായ കലാകാരിയുമായ മോനിഷ ഉണ്ണിയുടെ ശ്രദ്ധേയമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഹൃദയസ്പർശിയായ ജീവചരിത്രക്കുറിപ്പായ 'എന്റെ മകൾ മോനിഷ' പ്രകാശനം ചെയ്തു. പ്രശസ്ത നർത്തകിയും നടിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീദേവി ഉണ്ണി എഴുതിയ പുസ്തകം മകളെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമ്മകളുടെയും സ്നേഹത്തിന്റെയും ചിന്തകളുടെയും അപൂർവവും ഹൃദയസ്പർശിയുമായ ശേഖരമാണ്.
ലിറ്റററി ഫോറം, ഈസ്റ്റ് കൾച്ചറൽ അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടികളായ മേതിൽ ദേവികയും ലക്ഷ്മി ഗോപാലസ്വാമിയും മുഖ്യാതിഥികളായി. മോനിഷ ഉണ്ണിയുടെ സിനിമകളിലെ ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത സായാഹ്ന പരിപാടിയിൽ പ്രശസ്ത ഗായകരായ രവിശങ്കറും പ്രീത കെ.വിയും ഗാനങ്ങള്‍ ആലപിച്ചു. ഇ.സി.എ സാഹിത്യ വേദി അംഗം സഞ്ജയ് അലക്സും ഇ.സി.എ പ്രസിഡന്റ് വേണു രവീന്ദ്രനും ഇ.സി.എ ജനറൽ സെക്രട്ടറി ജയരാജ് മേനോനും ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.