ആർ.ആർ നഗർ ബെമൽ ലേഔട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ആർ.ആർ നഗറിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
ബംഗളൂരു: നഗരത്തിൽ രാജരാജേശ്വരി നഗറിലെ ബെമൽ ലേഔട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ആർ.ആർ നഗറിലെ വീട്ടിൽനിന്ന് നാഗർഭാവിയിലെ ഓഫിസിലേക്ക് പോവുകയായിരുന്ന ശിവാനന്ദിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്.
വാഹനത്തിൽനിന്ന് പുകയുയരുന്നത് കണ്ടയുടൻ ശിവാനന്ദ് സ്കൂട്ടർ നിർത്തി ഇറങ്ങി. നിമിഷങ്ങൾക്കകം വാഹനം കത്തി. നാട്ടുകാർ വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റി തീകെടുത്തി. ആർ.ആർ നഗർ പൊലീസ് കേസെടുത്തു. കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.