ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു ഈജിപുര മേൽപാല നിർമാണ അവലോകന യോഗത്തില്‍
ബംഗളൂരു: ഈജിപുര മേൽപാലം ഒക്ടോബർ മാസത്തോടെ നിർമാണം പൂർത്തിയാക്കണമെന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമീഷണർ. ഇതോടെ എട്ട് വർഷമായി നിർമാണം തുടരുന്ന ഈജിപുര മേൽപാലം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കാം. 2017 ൽ ആരംഭിച്ച ഈജിപുര ഫ്ലൈഓവറിന്‍റെ പണി കരാറുകാരനെ മാറ്റിയിട്ടും പുരോഗതിയുണ്ടായില്ല.
ഈ പശ്ചാത്തലത്തില്‍ ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ഈജിപുര ജോലികളെക്കുറിച്ച് അവലോകന യോഗം ചേർന്നു. യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കാനും മേൽപാലം പണി നടക്കുന്ന റോഡിൽ എവിടെയും കുഴികളില്ലെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മഹേശ്വര റാവു കരാറുകാർക്ക് കർശന നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.