ബംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണു, രണ്ടു മലയാളികളടക്കം ഏഴ് മരണം

ബംഗളൂരു: ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ശിവാജിനഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു.

മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രക്കെത്തിയ 52 അംഗ കുടുംബശ്രീ പ്രവർത്തകരാണ് അപകടത്തിൽപെട്ടത്. വൈകീട്ട് 5.30ഓടെ കനത്ത മഴക്കിടെയായിരുന്നു അപകടം. ആശുപത്രി പരിസരത്ത് തെരുവ് കച്ചവടം നടത്തുന്നവരും അപകടത്തിനിരയായി. മഴയും കാറ്റും ശക്തമായതോടെ മതിലിനടുത്ത് കൂട്ടംകൂടി നിന്നവരുടെ ദേഹത്തേക്ക് മതിൽ തകർന്ന് വീഴുകയായിരുന്നു.

മഴയും കാറ്റും ശക്തമായതോടെ സംഘം ആശുപത്രിക്ക് സമീപത്തെ മതിലിനടുത്തേക്ക് മാറി നിൽക്കുകയായിരുന്നു. പിന്നാലെ മഴയില്‍ നനഞ്ഞു കുതിര്‍ന്ന മതില്‍ ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞു വീണു. ഏഴു പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ പൊലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു.

സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

Tags:    
News Summary - eight killed after hospital wall collapses due to heavy rain in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.