Posted On
date_range Updated On
date_range ദസറ: ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പെർമിറ്റ് നികുതി ഇളവ്
ബംഗളൂരു: ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ ഇതര സംസ്ഥാനങ്ങളിൽനിന്ന് മൈസൂരുവിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 12ന് ആഘോഷം അവസാനിക്കുന്നതുവരെ ഇത് പ്രാബല്യത്തിലുണ്ടാകും. മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ബാധകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.