ബംഗളൂരു: കന്നഡ നടി ഹർഷവർധിനി രന്യയെ 40.14 കോടി രൂപ വിലമതിക്കുന്ന 49.6 കിലോഗ്രാം കള്ളക്കടത്ത് സ്വർണം ഇടപാട് നടത്താൻ സഹായിച്ചതിൽ ജ്വല്ലറി വ്യാപാരി സാഹിൽ സക്കറിയ ജെയിൻ പ്രധാന പങ്കുവഹിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). സാഹിൽ സക്കറിയ ജെയിൻ നിയമവിരുദ്ധ ഇടപാടിന് സഹായിക്കുക മാത്രമല്ല, കള്ളക്കടത്ത് പ്രവർത്തനവുമായി ബന്ധപ്പെട്ട ഹവാല പണമിടപാടുകൾക്ക് രന്യയെ സഹായിക്കുകയും ചെയ്തതതായി ഡി.ആർ.ഐ റിമാൻഡ് കുറിപ്പിൽ പറയുന്നു.
മാർച്ച് 26നാണ് ജെയിൻ അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഏപ്രിൽ ഏഴുവരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രന്യയുമായുള്ള ഓരോ ഇടപാടിനും 55,000 രൂപ കമീഷൻ ലഭിച്ചതായി ജെയ്ൻ സമ്മതിച്ചതായും ഡി.ആർ.ഐ കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച തെളിവുകൾ ജെയിനിന്റെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നും ഒരു ലാപ്ടോപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.