ബംഗളൂരു: ദ്രാവിഡ ഭാഷ ട്രാൻസലേറ്റഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ) നാലാമത് വാര്‍ഷികവും വിവർത്തന പുരസ്കാരം സമർപ്പണവും വെള്ളിയാഴ്ച രാവിലെ 10ന് ബംഗളൂരു കന്നട ഭവന നയന ഓഡിറ്റോറിയത്തിൽ നടക്കും. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ നോവലിന്റെ വിവർത്തനത്തിന്, ഹംപി സർവകലാശാലയിലെ ഡോ. മോഹൻ കുണ്ടാറിനാണ് അവാർഡ്.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. രാവിലെ 10ന് വാർഷിക പൊതുയോഗവും അവാർഡ്ദാന ചടങ്ങും നടക്കും. അസോസിയേഷൻ പ്രസിഡന്റ് ഡോ. സുഷമാശങ്കർ അധ്യക്ഷത വഹിക്കും. കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ ഉദ്ഘാടനം ചെയ്യും.
പി. ഗോപകുമാർ, ഐ.ആർ.എസ് മുഖ്യാതിഥിയാവും. സെക്രട്ടറി കെ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് ഡോ. ബി.എസ്. ശിവകുമാർ, ജോയന്റ് സെക്രട്ടറി ഡോ. മലർവളി, പ്രഫ. വി.എസ്. രാകേഷ്, ഡോ. എ.എം. ശ്രീധരൻ, എസ്. ശ്രീകുമാർ, മായ ബി. നായർ, റെബിൻ രവീന്ദ്രൻ മുതലായവർ പങ്കെടുക്കും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലെ അംഗങ്ങൾ ഇതിൽ പങ്കെടുക്കുമെന്ന് ഡോ. സുഷമശങ്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.