കൊല്ലപ്പെട്ട വനജ, പ്രവീൺ, വലേറിയൻ 

അയൽക്കാരിയെ കൊന്നു; സഹോദരങ്ങൾ അറസ്റ്റിൽ

മംഗളൂരു: മണിപ്പുരയിൽ അയൽക്കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാരെ കൗപ് പൊലീസ് അറസ്റ്റ് ചെയ്തു.

കെ.പ്രവീൺ മെൻഡോങ്ക(61), കെ.വലേറിയൻ മെൻഡോങ്ക(40) എന്നിവരാണ് അറസ്റ്റിലായത്. അയൽക്കാരി വനജ പൂജാർത്ഥിയാണ് (60)കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിനും ചൊവ്വാഴ്ച രാവിലെ ഏഴിനും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്മാർ ഇരയുടെ വീട്ടിൽ മദ്യപിക്കാൻ പോവാറുണ്ടായിരുന്നു.

സംഭവം നടന്ന വീട് പൊലീസ് പരിശോധിക്കുന്നു

 

സംഭവ ദിവസം നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വലേറിയനും പ്രവീണും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

കെ.എം.സി.യിൽ നിന്നുള്ള ഫോറൻസിക് സംഘം, സോകോ ടീം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.

Tags:    
News Summary - Neighbor killed; brothers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.