ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു കോറമംഗല ഏരിയ ഇഫ്താർ മീറ്റ് ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

എ.ഐ.കെ.എം.സി.സി കോറമംഗല ഏരിയ ഇഫ്താർ സംഗമം

ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു കോറമംഗല ഏരിയയും റൗണ്ട് വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ് സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

എ.ഐ.കെ.എം.സി.സി ബംഗളുരു പ്രസിഡന്‍റ് ടി. ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്‍റും ആർ.ടി.ഡബ്ല്യു മാനേജിങ് ഡയറക്ടറുമായ സിദീഖ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.

എസ്.ടി.സി.എച്ച് ഡയറക്ടർ ഡോ. എം.എ. അമീർ അലി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, ടി.സി. മുനീർ എന്നിവർ സംസാരിച്ചു. സംഗമത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ്പ് വിതരണവും നടന്നു. ഏരിയ ജനറൽ സെക്രട്ടറി നാസർ എമിറേറ്റ്സ് സ്വാഗതം പറഞ്ഞു. പ്രമുഖ വ്യക്തിത്വങ്ങളും ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - AIKMCC Koramangala Area Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.