‘ഡി.കെ’വിളിയിൽ മുഖരിതമായി മംഗളൂരു വിമാനത്താവളം

മംഗളൂരു: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സ്വീകരിക്കാൻ ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ചു. ‘ഡി.കെ... ഡി.കെ...’എന്ന് ആർത്ത് പ്രവർത്തകർ വേണുഗോപാലിനെ വലയം ചെയ്തു.

ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും നമ്മുടെ നേതാക്കളാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മിഥുൻ റൈ പറയുന്നതിനിടെ നിശ്ശബ്ദരായ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. കൊണാജെയിൽ മംഗളൂരു സർവകലാശാലയിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വേണുഗോപാൽ.

വേണുഗോപാൽ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഉടൻതന്നെ കോൺഗ്രസ് പ്രവർത്തകർ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളി തുടങ്ങി. ശനിയാഴ്ച ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലും മുഖ്യമന്ത്രി ചൊവ്വാഴ്ച ശിവകുമാറിന്റെ സ്വകാര്യ വസതിയിലും പ്രാതൽ കഴിച്ച് നേതൃമാറ്റം തർക്കം അവസാനിപ്പിച്ചു എന്നാണ് അവകാശപ്പെട്ടിരുന്നത്.

Tags:    
News Summary - D.K. Sivakumar and K.C. Venugopal in Mangalore Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.