ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; മൂന്ന് വർഷത്തിനിടെ 312.5 കോടി രൂപ നഷ്ടം -ജി. പരമേശ്വര

ബംഗളൂരു: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പില്‍ സംസ്ഥനത്ത് 1314 കേസുകളിലായി 312.5 കോടി രൂപ നഷ്ടപ്പെട്ടതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇതില്‍ 24.86 കോടി രൂപ തിരിച്ചുപിടിക്കുകയും 18.33 കോടി രൂപ ഇരകൾക്ക് തിരികെ നൽകുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

കണക്കുകള്‍ പ്രകാരം 2023ല്‍ 147 ഡിജിറ്റല്‍ അറസ്റ്റുകള്‍ നടക്കുകയും 16.66 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. തട്ടിപ്പുകാർ നിയമപാലകരായി വേഷമിടുകയും ഓഡിയോ അല്ലെങ്കിൽ വിഡിയോ കാളുകൾ വഴി ആളുകളെ ഭീഷണിപ്പെടുത്തുകയും ഓൺലൈനായി പണം കൈമാറാൻ നിർബന്ധിക്കുകയും ചെയ്യുന്നതാണ് ഡിജിറ്റല്‍ അറസ്റ്റ്. 2024ൽ 874 കേസുകളിലായി 151.25 കോടി രൂപ നഷ്ടം സംഭവിച്ചു. 2025ൽ ഇത് 293 ആയി കുറഞ്ഞുവെങ്കിലും നഷ്ടപ്പെട്ട തുക 144.59 കോടി രൂപയായി ഉയർന്നു.

Tags:    
News Summary - Digital arrest scam; Loss of Rs 312.5 crore in three years - G. Parameshwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.