ധ്വനി വനിതവേദിയുടെ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: ജാലഹള്ളി ധ്വനി വനിതവേദിയുടെ ആഭിമുഖ്യത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ‘സാംസ്കാരിക രംഗത്തെ സ്ത്രീ പ്രാതിനിധ്യം’ വിഷയത്തിൽ എഴുത്തുകാരി ബ്രിജി കെ.ടി മുഖ്യ പ്രഭാഷണം നടത്തി. ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. ശ്രീദേവി നാരായണൻ സ്വാഗതം പറഞ്ഞു.
സുധാ കരുണാകരൻ, രശ്മി രാജ്, വിമല ഗോപിനാഥ്, സുഷമ രാവുണ്ണി, രാജമ്മ പിള്ള, വാസന്തി കൃഷ്ണൻ, സബിത അജിത്, പ്രഭാ വിജയൻ, സാവിത്രി പത്മനാഭൻ, രേണുക വിജയനാഥ്, രുഗ്മിണി കൃഷ്ണൻ, സുജാത സുരേഷ്, സാവിത്രി പരമേശ്വരൻ എന്നിവർ സംസാരിച്ചു. അന്തരിച്ച ധ്വനി അംഗം മാലതി പാണിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.