ധർമസ്ഥലയിലെ വെളിപ്പെടുത്തൽ; എ​സ്.​ഐ.​ടി ഉ​ട​ൻ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഉ​ട​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ഏ​റ്റെ​ടു​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. എ​സ്.​ഐ.​ടി സം​ഘം അ​ടു​ത്ത ദി​വ​സം ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ ധ​ർ​മ​സ്ഥ​ല സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം ഡി.​ജി.​പി ഡോ. ​പ്ര​ണ​ബ് മൊ​ഹ​ന്തി​യാ​ണ് എ​സ്.​ഐ.​ടി ത​ല​വ​ൻ. ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗം ഡി.​ഐ.​ജി എം.​എ​ൻ. അ​നുഛേ​ദ്, സെ​ൻ​ട്ര​ൽ ആം​ഡ് റി​സ​ർ​വ് ഡി.​സി.​പി സൗ​മ്യ​ല​ത, ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗം എ​സ്.​പി ജി​തേ​ന്ദ്ര കു​മാ​ർ ദ​യാ​മ എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം കൊ​ല്ല​പ്പെ​ട്ട നൂ​റി​ലേ​റെ പേ​രെ നി​ർ​ബ​ന്ധ​പൂ​ർ​വം കു​ഴി​ച്ചി​ടേ​ണ്ടി​വ​ന്നെ​ന്ന ധ​ർ​മ​സ്ഥ​ല മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കോ​ട​തി​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. നി​ല​വി​ൽ ധ​ർ​മ​സ്ഥ​ല എ​സ്.​ഐ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഉ​ട​ൻ ധ​ർ​മ​സ്ഥ​ല​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ എ​സ്.​ഐ.​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു. ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തു വി​വ​ര​മു​ണ്ടെ​ങ്കി​ലും കൈ​മാ​റ​ണ​മെ​ന്ന് ലോ​ക്ക​ൽ പൊ​ലീ​സ് മു​ത​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​രെ​യു​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്.​ഐ.​ടി സം​ഘ​ത്തി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ, ആ​രെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​വ​രെ മാ​റ്റി പ​ക​രം ആ​ളെ എ​സ്.​ഐ.​ടി​യി​ൽ നി​യ​മി​ക്കു​മെ​ന്ന് പ​ര​മേ​ശ്വ​ര പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, എ​സ്.​ഐ.​ടി ടീ​മി​ലു​ൾ​പ്പെ​ട്ട ഡി.​ഐ.​ജി എം.​എ​ൻ. അ​നുഛേ​ദും ഡി.​സി.​പി സൗ​മ്യ ല​ത​യും സ​ർ​ക്കാ​റി​ന് ക​ത്തു​ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ത​ങ്ങ​ളെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ​നി​ന്ന് മാ​റ്റ​ണ​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ആ​വ​ശ്യം. ഇ​രു​വ​രെ​യും വൈ​കാ​തെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ​നി​ന്ന് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​ൽ​കു​ന്ന സൂ​ച​ന.

അ​ഭി​ഭാ​ഷ​ക​രാ​യ ഓ​ജ​സ്വി ഗൗ​ഡ, സ​ച്ചി​ൻ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​ർ ജൂ​ൺ 22ന് ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച ക​ത്തി​ൽ​നി​ന്നാ​ണ് സ്തോ​ഭ​ജ​ന​ക​മാ​യ വാ​ർ​ത്ത ആ​ദ്യം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ സ്ത്രീ​ക​ളു​ടെ നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു മൃ​ത​ദേ​ഹ​ത്തി​ന്റെ ത​ല​യോ​ട്ടി ബെ​ൽ​ത്ത​ങ്ങാ​ടി പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പു​റ​ത്തു​വി​ട്ട ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

പി​ന്നീ​ട്, ധ​ർ​മ​സ്ഥ​ല​യി​ലെ മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ 48 കാ​ര​നെ ഇ​രു​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മൊ​ഴി ന​ൽ​കി. ജൂ​ലൈ മൂ​ന്നി​ന് അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​​ടെ ഇ​യാ​ൾ ദ​ക്ഷി​ണ ക​ന്ന​ട എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 211 എ ​വ​കു​പ്പു​ചേ​ർ​ത്ത് 39/2025 എ​ന്ന ന​മ്പ​റി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ലോ​ക്ക​ൽ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കൂ​ട്ട​ക്കൊ​ല സം​ബ​ന്ധി​ച്ച വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക വ​നി​താ ക​മീ ഷ​നും റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്ജ് ജ​സ്റ്റി​സ് വി.​ഗോ​പാ​ല ഗൗ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ​യും വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​രും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യോ​ട് ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

സമഗ്ര അന്വേഷണം വേണം-സ്പീക്കർ

മംഗളൂരു: ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്കാര കേസിൽ സമഗ്ര അന്വേഷണം നടക്കണമെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം സത്യം പുറത്തുകൊണ്ടുവരട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.

അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മുൻവിധിയോടെയുള്ള നിഗമനങ്ങളിലോ വിധിന്യായത്തിലോ എത്തുന്നത് ശരിയല്ല. ഒരു പുണ്യസ്ഥലത്തിന്റെ പവിത്രതയിൽ വിട്ടുവീഴ്ച ചെയ്യരുത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് വിധിന്യായത്തിൽ എത്തുന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

Tags:    
News Summary - Dharmasthala revelations; SIT will take over investigation immediately, says Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.