ഡയലോഗ് സെന്‍റര്‍ ബാംഗ്ലൂർ ബാനസവാടി ഏരിയയുടെ നേതൃത്വത്തില്‍ നടന്ന സൗഹൃദ ഇഫ്താർ സംഗമത്തില്‍ നിന്ന്

നോ​മ്പോ​ര്‍മകൾ പങ്കുവെച്ച് മ​ല​യാ​ളി സം​ഗ​മം

ബം​ഗ​ളൂ​രു: മ​ത​മൈ​ത്രി​യു​ടെ​യും സൗ​ഹൃ​ദ​ങ്ങ​ളു​ടെ​യും മ​ഹ​ത്വം വി​ളി​ച്ചോ​തി ഹൊ​ര​മാ​വു​വി​ലെ പാ​ർ​ട്ടി ഹാ​ളി​ലെ ന​ട​ന്ന ഡ​യ​ലോ​ഗ് സെ​ന്‍റ​ര്‍ സൗ​ഹൃ​ദ ഇ​ഫ്താ​ർ. ബം​ഗ​ളൂ​രു​വി​ലെ പ്ര​വാ​സി സു​ഹൃ​ദ്സം​ഘങ്ങൾക്കിടയിൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

മത വി​ശ്വാ​സ ഭേ​ദ​മി​ല്ലാ​തെ നോ​മ്പെ​ടു​ത്താ​ണ് മി​ക്ക​വ​രും സം​ഗ​മ​ത്തി​നെ​ത്തി​യ​ത്. പ​ല​രു​ടെ​യും ആ​ദ്യ​ത്തെ ഇ​ഫ്താ​ര്‍ ആ​യി​രു​ന്നു. പ​ള്ളി​യി​ല്‍ മ​ഗ് രി​ബ് ബാ​ങ്ക് മു​ഴ​ങ്ങി​യ​പ്പോ​ള്‍ കാ​ര​ക്ക​യും വെ​ള്ള​വും കൊ​ണ്ട് എ​ല്ലാ​വ​രും നോ​മ്പ് തു​റ​ന്നു. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ഈ​ദും ഓ​ണ​വും ഒ​രു​മി​ച്ച് വ​ന്ന​പ്പോ​ള്‍ ‘ഈ​ണം’ എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച സം​ഗ​മം ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ട്ട​ന​വ​ധി ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന സം​ഗ​മ വേ​ദി​കളാ​യി മാ​റി.

മു​തി​ര്‍ന്ന​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം 100ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ പ​ര​സ്പ​രം നോ​മ്പി​ന്‍റെ ഓ​ര്‍മ്മ​ക​ള്‍ പ​ങ്കു​വെ​ച്ചു. ചു​വ​ന്നുതു​ടു​ത്ത വ​ത്ത​ക്ക​യാ​ണ് നോ​മ്പ് എ​ന്ന് ഓ​ർ​മ​ത്തി​ര​ക​ള്‍ നീ​ക്കി ഒ​രാ​ള്‍ നോ​മ്പോ​ര്‍മ്മ പ​ങ്കു​വെ​ച്ച​പ്പോ​ള്‍, ചൂ​ട് പ​ത്തി​രി​യും ഇ​റ​ച്ചി​ക്ക​റി​യും മു​ട്ട മാ​ല​യു​മെ​ല്ലാം മ​റ്റ് പ​ല​രു​ടേ​യും നോ​മ്പോ​ര്‍മ്മ​യി​ല്‍ മി​ന്നി​മ​റ​ഞ്ഞു. ഓ​രോ നോ​മ്പും വീ​ർ​പ്പു​മു​ട്ടു​ന്ന ഓ​ര്‍മ​ക​ളു​ടെ ജാ​ല​കം കൂ​ടി തു​റ​ന്നു​നാ​ല്‍കാ​റു​ണ്ട്. മ​ണ്‍മ​റ​ഞ്ഞു​പോ​യ​വ​രു​ടെ ഓ​ർ​മ​ക​ളി​ല്‍ വി​തു​മ്പി നി​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഔ​പ​ചാ​രി​ക​ത​യു​ടെ മു​ഖ​മി​ല്ലാ​ത്ത സം​ഗ​മ​ത്തി​ല്‍ നാ​ടി​ന്‍റെ ഓ​ർ​മ​ക​ള്‍ കൂ​ടി അ​ല​ത​ല്ലി വ​ന്നു. സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും നി​റ​ഞ്ഞു​നി​ല്‍ക്കു​ന്ന ന​ല്ല നാ​ളു​ക​ള്‍ അ​യ​വി​റ​ക്കി വി​ഭ​വ സ​മൃ​ദ്ധ​മാ​യി നോ​മ്പു​തു​റ​ന്ന് പി​രി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ റ​മ​ദാ​ൻ രാ​വു​ക​ളു​ടെ കു​ളി​ര്‍ മ​ഴ​യും പെ​യ്തി​റ​ങ്ങി.

ഡ​യ​ലോ​ഗ് സെ​ന്‍റ​ര്‍ ബാ​ന​സ​വാ​ടി ഏ​രി​യസൗ​ഹൃ​ദ ഇ​ഫ്താ​ർ

ബം​ഗ​ളൂ​രു: ഡ​യ​ലോ​ഗ് സെ​ന്‍റ​ര്‍ ബാം​ഗ്ലൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​വ​രു​ന്ന സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​ന​സ​വാ​ടി ഏ​രി​യ​യി​ല്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ 100 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

സി​റാ​ജ്, ഇ​സ്മാ​യി​ൽ അ​റ​ഫാ​ത്, സാ​ബു ഷ​ഫീ​ഖ്, ഫി​ർ​ദൗ​സ്, ഇ​ബ്രാ​ഹിം, ഉ​മ്മ​ർ ഇ​ൻ​ഫി​നി​റ്റി, സ​ജ്ജാ​ദ്, അ​ദീ​ബ്, ദി​ൽ​ബ​ർ, ഹ​നീ​ഫ്, അ​ക്ബ​ർ അ​ലി, ഷം​സീ​ർ, ഷി​യാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.