ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു താനറി റോഡ് ഏരിയ ഇഫ്താർ മീറ്റ് എം.കെ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു താനറി റോഡ് ഇഫ്താർ മീറ്റ്
ബംഗളുരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു താനറി റോഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് എ.ഐ.കെ.എം.സി.സി ബംഗളുരു ജ.സെക്രട്ടറി എം.കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് റബിഅത്ത് തങ്ങൾ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, അഷ്റഫ് കമ്മനള്ളി, ടി.സി. മുനീർ എന്നിവർ സംസാരിച്ചു. സലാല കെ.എം.സി.സി പ്രതിനിധി ഷബീർ, മുഹമ്മദലി ലുലു, സൈനുദ്ദീൻ യമാനി, കെ. നൗഷാദ്, അനസ് വാഫി, ഷമീം വാഫി തുടങ്ങിയവർ പങ്കെടുത്തു. ഏരിയ ജ. സെക്രട്ടറി മുസ്തഫ താനറി റോഡ് സ്വാഗതവും ടി.കെ. ഫാസിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.