ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയല്ല -കോടതി

ബംഗളൂരു: വിവാഹശേഷം ഭർത്താവ് ഭാര്യയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ലെന്ന് കർണാടക ഹൈകോടതി. ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 498 എ പ്രകാരം ഇത് ക്രൂരതയല്ല. എന്നാൽ, 1955ലെ ഹിന്ദു വിവാഹ ആക്ടിലെ സെക്ഷൻ 12 (1) വകുപ്പ് പ്രകാരം ഭർത്താവിന്റെ നടപടി ക്രൂരതയാണെന്നും കോടതി പറഞ്ഞു. കർണാടകയിലെ യുവാവിനും കുടുംബത്തിനുമെതിരെ ഭാര്യ നൽകിയ കേസിന്റെ തുടർനടപടി റദ്ദാക്കിയാണ് കോടതി നിരീക്ഷണം നടത്തിയത്. യുവാവിനെതിരെ ക്രിമിനൽ തുടർനടപടികൾ അനുവദിക്കാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഭര്‍ത്താവ് എപ്പോഴും ആധ്യാത്മിക വിഡിയോകള്‍ കാണുകയാണ്. താനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. 2019ലാണ് ഇവർ വിവാഹിതരായത്. 28 ദിവസം ഒന്നിച്ചു താമസിച്ചു. 2020 ഫെബ്രുവരിയില്‍ യുവാവിനെതിരെ ഭാര്യ പരാതി നൽകി. തുടർന്ന് വിവാഹബന്ധം റദ്ദാക്കി കുടുംബകോടതി വിധി പുറപ്പെടുവിച്ചു. ഐ.പി.സി സെക്ഷൻ 498 എ, സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 പ്രകാരം കുറ്റം ചുമത്തിയതിനെതിരെ ഭർത്താവും കുടുംബവും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Denial of sexual relationship by husband is not cruelty - Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.