Posted On
date_range Updated On
date_range ഡിഫൻസ് എക്സ്പോ ഗാന്ധിനഗറിൽ
ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഡിഫക്സ്പോ 2022 ഒക്ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കും. അഭിമാനത്തിലേക്കുള്ള പാതയെന്നാണ് പ്രദർശനത്തിന്റെ ഈ വർഷത്തെ പ്രമേയം. പ്രദർശനത്തിൽ ബെമൽ പങ്കെടുക്കും. സായുധ കവചവാഹനമായ സർവത്ര ബ്രിഡ്ജ് സിസ്റ്റം, എച്ച്.എം.വി എൻജിൻ, എച്ച്.എം.വി ട്രാൻസ് മിഷൻ, ബി.എം.പി ടാങ്ക് ട്രാൻസ്മിഷൻ, അൺമാൻഡ് ഏരിയൽ വെഹിക്ക്ൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.