Posted On
date_range Updated On
date_range കിണർ ജോലിക്കിടെ ശ്വാസം മുട്ടി മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു. വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം. ഇബ്രാഹിം (38), സഹോദരൻ മുഹമ്മദലി (24) എന്നിവരാണ് മരിച്ചത്. വെങ്കട് റാവുവിന്റെ വളപ്പിൽ 25 അടി താഴ്ചയുള്ള കിണറിൽ റിങ്ങുകൾ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു.
ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹിമും ഇറങ്ങി. ഇരുവർക്കും കിണറിൽ ശ്വാസം മുട്ടി. നാട്ടുകാർ ചേർന്ന് രണ്ടു പേരെയും കരകയറ്റി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.